എന്താണ് ഫ്ലൂറസന്റ് ലൈറ്റുകളുടെ പ്രവർത്തന രീതി എന്നു നോക്കാം.ഫ്ലൂറസന്റ് ലൈറ്റുകളിൽ കുറഞ്ഞ മർദ്ദത്തിൽ ആർഗൺ വാതകവും മെർക്കുറിബാഷ്പവും നിറച്ചിരിക്കും.ഇവയുടെ വശങ്ങളിലുള്ള ഇലക്റ്റ്രോഡുകൾ വൈദ്യുതി ഇലക്ക്ട്രോൺ പ്രവാഹമുണ്ടാക്കും.ഈ ഇലക്ക്ട്രോണുകൾ ആർഗൊൺ വാതകത്തെ അയണീകരിക്കുകയും കുറഞ്ഞ പ്രതിരോധമുള്ള മെർക്കുറി ബാഷ്പ്പത്തിലൂടെ ഒരു വൈദ്യുതി ഡിസ്ചാർജ് സാദ്ധ്യമാക്കപ്പെടുകയും ചെയ്യുന്നു.ഈഡിസ്ചാർജ്ജ് ധാരാളം അൾട്രാവയലറ്റ് കിരണങ്ങൾ സൃഷ്ടിക്കുന്നു.ഫ്ലൂറസന്റുട്യുബിൽ ഉള്ള ഫ്ലൂറസന്റ് പദാർദ്ധങ്ങൾ അൾട്രാവയലറ്റ് രശ്മികൾസ്വീകരിച്ച് ദ്രുശ്യ പ്രകാശമാക്കി പരിവർത്തനം ചെയ്യുന്നു.വിവിധ ഇനം ഫ്ലൂറസന്റ് പദാർധങ്ങളുപയോഗിച്ച് വിവിധ വർണ്ണങ്ങൾ ഉള്ള പ്രകാശം ഉണ്ടാക്കാവുന്നതാണ്.കാത്സ്യം,സിങ്ക്,മഗ്നീഷ്യം,ബെറിലിയും,കാഡ്മിയം ഇവ അടങ്ങിയ സംയുക്തങ്ങളാണ് ഫ്ലൂറസന്റ് വസ്തുക്കളായി സാധാരണ ഉപയോഗിക്കുന്നത്. ഫ്ലൂറസന്റ് ലൈറ്റുകൾ കുറഞ്ഞവൈദ്യുതിയിൽ പ്രവർത്തിക്കും. ദീർഘ കാലം നിലനിൽക്കും,കൂടുതൽ പ്രകാശം നൽകും.സാധാരണ ബൾബിനെ അപേക്ഷിച്ച് ഇവയ്ക്ക് ഇങ്ങനെ ഉള്ള ഗുണങ്ങളുണ്ടെങ്കിലും ചില ദോഷ വശങ്ങളുണ്ട്. ഇവ ചെറിയ അളവിൽ അൾട്രാവയലറ്റ് രശ്മികൾ പുറപ്പെടുവിക്കും.ഏതാണ്ട് 8മണിക്കൂർ ഇവ പുറത്തേക്കു വിടുന്ന അൾട്രാവയലറ്റ് രശ്മികൾ സൂര്യപ്രകാശത്തിൽ1മിനിറ്റിൽ അടങ്ങിയിരിക്കുന്നതിനു തുല്യമായിരിക്കും എന്ന് കണക്കാക്കപ്പെടുന്നു.മറ്റൊരു കാര്യം ഇവ ഉപയോഗരഹിതമായാൽ വേണ്ട രീതിയിൽ നശിപ്പിച്ചില്ലെങ്കിൽ ഇതിലുള്ളമെ ർക്കുറി ബാഷ്പം ജീവജാലങ്ങൾക്ക് ഉപദ്രവമാകും.കുട്ടികളുടെ കയ്യിലും മറ്റും ഇവ എത്തിപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇതേപ്പറ്റി അറിവില്ലാതെ ട്യുബുകൾ പൊട്ടിച്ചാൽ ഈ മെർകുറി ബാഷ്പം അന്തരീക്ഷത്തീൽ പടരും.ഇത് ന്യൂറൊ ടോക്സിനും ദീഘനാൾ നീണ്ടുനിൽക്കുന്ന അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതുമാണ്. സി.എഫ് എൽ.ലൈറ്റുകൾ ഇന്ന് ലോകം മുഴുവൻ വൻ-തോതിൽ ഉപയോഗിക്കുന്നു.ഇവ ആവശ്യമായരീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അനതി വിദൂര ഭാവിയിൽതന്നെ ഇവ പരിസ്തിതിയ്ക്ക് മറ്റൊരു ഭീഷണിയായേക്കാം.ഇത് അപകടരഹിതമായിസംസ്കരിക്കുന്നതിനുള്ളയാതൊരു സംവിധാനങ്ങളും നമ്മുടെ രാജ്യത്തുള്ളതായറിയില്ല.ഇതേപ്പറ്റി സർക്കാരും ശാസ്ത്രവിദഗ്ധന്മാരും ചിന്തിക്കേണ്ട്താണ്.
ഫ്ലൂറസന്റ് ലൈറ്റുകൾക്കുപകരമായി എൽ.ഇ.ഡി.ലൈറ്റുകളുപയോഗിക്കുന്നത് കുറേക്കൂടി നന്നായിരിക്കും.ലൈറ്റ് എമിറ്റിങ്ങ്ഡയോഡുകളാണിവയിലുപയോഗിക്കുന്നത്.ഇതിന്റെ പ്രകാശം ദോഷരഹിതവുമാണ്.ഫ്ലൂറസന്റ് ട്യുബുകളേക്കാൾ ദീർഘകാലം നിലനിൽകുന്നതുംവൈദ്യുതി ചെലവു കുറഞ്ഞതുമാണ്.
ഒരു അഭിപ്രായം രേഖപ്പെടുത്തൂ
ഫ്ലൂറസന്റ് ലൈറ്റുകൾക്കുപകരമായി എൽ.ഇ.ഡി.ലൈറ്റുകളുപയോഗിക്കുന്നത് കുറേക്കൂടി നന്നായിരിക്കും.ലൈറ്റ് എമിറ്റിങ്ങ്ഡയോഡുകളാണിവയിലുപയോഗിക്കുന്നത്.ഇതിന്റെ പ്രകാശം ദോഷരഹിതവുമാണ്.ഫ്ലൂറസന്റ് ട്യുബുകളേക്കാൾ ദീർഘകാലം നിലനിൽകുന്നതുംവൈദ്യുതി ചെലവു കുറഞ്ഞതുമാണ്.
ഒരു അഭിപ്രായം രേഖപ്പെടുത്തൂ