തൊട്ടാവാടിയുടെ ഇല തൊട്ടാല്‍ വാടുന്നത് എന്തുകൊണ്ട് ?
തൊട്ടാവാടിച്ചെടിയില്‍ തൊട്ടാല്‍ഉടന്‍അവയുടെഇലകള്‍ മടങ്ങി വാടിയതുപോലെകിടക്കും. ഇലകള്‍ തണ്ടിനോട്ചേരുന്നഭാഗത്തുകാണു
ന്ന ചെറിയമുഴകളാണ്ഇതിനുകാരണം. ഈമുഴകളില്‍
ഒരു പ്രത്യേകതരം കോശങ്ങളാണ്ഉള്ളത്. വെള്ളം നിറയുമ്പോള്‍
ഈ കോശങ്ങള്‍ വീര്‍ത്ത് ഇലകളെ നിവര്‍ത്തിപിടിക്കുന്നു. തൊട്ടാവാടി
യുടെഇലകളില്‍ നാം തൊട്ടാലുടന്‍ ഈമുഴകളിലെ കോശങ്ങളിലെ വെള്ളം പിന്‍ തണ്ടിലേക്ക് പിന്‍വാങ്ങുന്നു . അതോടെ ഈ മുഴകള്‍
ചുരുങ്ങി ഇലകളുടെ ബലം നഷ്ടപ്പെട്ട് തളര്‍ന്ന് മടങ്ങുന്നു. ഇത് പൂര്‍വ്വ
സ്ഥിതിയിലാകാന്‍ ഏകദേശം അരമണിക്കൂറെടുക്കും .
-->
തൊട്ടാവാടിച്ചെടിയില്‍ തൊട്ടാല്‍ഉടന്‍അവയുടെഇലകള്‍ മടങ്ങി വാടിയതുപോലെകിടക്കും. ഇലകള്‍ തണ്ടിനോട്ചേരുന്നഭാഗത്തുകാണു
ന്ന ചെറിയമുഴകളാണ്ഇതിനുകാരണം. ഈമുഴകളില്‍
ഒരു പ്രത്യേകതരം കോശങ്ങളാണ്ഉള്ളത്. വെള്ളം നിറയുമ്പോള്‍
ഈ കോശങ്ങള്‍ വീര്‍ത്ത് ഇലകളെ നിവര്‍ത്തിപിടിക്കുന്നു. തൊട്ടാവാടി
യുടെഇലകളില്‍ നാം തൊട്ടാലുടന്‍ ഈമുഴകളിലെ കോശങ്ങളിലെ വെള്ളം പിന്‍ തണ്ടിലേക്ക് പിന്‍വാങ്ങുന്നു . അതോടെ ഈ മുഴകള്‍
ചുരുങ്ങി ഇലകളുടെ ബലം നഷ്ടപ്പെട്ട് തളര്‍ന്ന് മടങ്ങുന്നു. ഇത് പൂര്‍വ്വ
സ്ഥിതിയിലാകാന്‍ ഏകദേശം അരമണിക്കൂറെടുക്കും .
സൂര്യനും കറങ്ങുന്നുണ്ടോ ?
പ്രപഞ്ചത്തിലെ അനേകം നക്ഷത്രസമൂഹങ്ങളിലൊന്നാണ് . ക്ഷീരപഥം. ക്ഷീര
പഥത്തിലെ ഒരു നക്ഷത്രമാണ് സൂര്യന്. ഈസമൂഹങ്ങളിലെ നക്ഷത്രങ്ങള്‍
അതിന്റെ കേന്ദ്രത്തിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. സൂര്യനും ക്ഷീരപഥത്തി
നുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു തവണക്ഷീരപഥത്തിന്റെ കേന്ദ്രത്തെവലം
വയ്ക്കുവാന്‍ സൂര്യന് 22.5 കോടി വര്‍ഷം വേണം. ഇന്നുവരെഇങ്ങനെ ഇരുപതുതവ
ണ സൂര്യന്വലംവെച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു സെക്കന്റില്‍ 250 കിലോമീറ്ററ് വേഗത്തിലാണ്സൂര്യന്‍ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നത്.
സൂര്യന്‍ സ്വന്തം അച്ചുതണ്ടിലും കറങ്ങുന്നുണ്ട്. ഇങ്ങനെ ഭ്രമണം
ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കറുത്തപാടുകളാണ് സണ്‍സ്പോട്ടുകള്‍. ഭ്രമണം ചെയ്യു
മ്പോള്‍ വാതകങ്ങളിലുണ്ടാകുന്ന ചുഴികളായിരിക്കാംഇവ. ഒരു തവണ സ്വയം
കറങ്ങുന്നതിനു സൂര്യന്‍ 25.32ദിവസമെടുക്കുന്നു
മെഡിറ്ററേനിയന്‍ സമുദ്രം നീലയായും അറ്റലാന്റിക് സമുദ്രംപച്ചയായും കാണുന്നത് എന്തുകൊണ്ട് ?
ഭൌമോപരിതലത്തിന്റെ ഏകദേശം 71% ജലമാണ്. ഈ ജലം പ്രധാന
മായും മൂന്നു മഹാസമുദ്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.- അറ്റ്ല് ലാറ്റിക്, പസഫിക്,
ഇന്ത്യന്‍ . ഇനിരണ്ടെണ്ണമുള്ളത് ആര്‍ട്ടിക്, അന്റാര്‍ട്ടിക് എന്നിവയാണ്. ഇവയില്‍
ആര്‍ട്ടിക് സമുദ്രം അറ്റ് ലാന്റിക്കിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നു. അന്റാര്‍ട്ടിക് മറ്റ്
സമുദ്രങ്ങളുടെ ദക്ഷിണഭാഗങ്ങള്‍ ചേര്‍ന്നാണ്.
മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെയും അറ്റ് ലാന്റിക് സമുദ്രത്തിന്റെയും
![]() |
| അറ്റ് ലാന്റിക് സമുദ്രം |
ജലോപരിതലം വിഭിന്നവര്‍ണ്ണങ്ങളില്‍ കാണുന്നത്, പ്രധാനമായുംഈജലോപരിതലങ്ങളില്‍
നിന്ന് പ്രകീര്‍ണ്ണനം ചെയ്യപ്പെടുന്നസൂര്യപ്രകാശത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു.
പ്രകീര്‍ണ്ണനം ചെയ്യപ്പെടുന്നപ്രകാശത്തിന്റെ നിറമാകട്ടെ സമുദ്രജലത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള
പദാര്‍ത്ഥങ്ങളെ ആശ്രയിച്ചിരിക്കുന്നു. സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്നഏഴുനിറങ്ങളില്‍ ഏറ്റവുംകൂടുതല്‍ പ്രകീര്‍ണ്ണനം (scattering)ചെയ്യപ്പെടുന്നത് നീലനിറമാണ്. ഇതാണ്കൂടുതല്‍ സമുദ്രങ്ങളുംനീലനിറത്തില്‍ കാണുന്നത്. എന്നാല്‍ അറ്റ് ലാന്റിക് സമുദ്രംപച്ചനിറത്തില്‍
![]() |
| മെഡിറ്ററേനിയന്‍ സമുദ്രം |
കാണപ്പെടുന്നത് സമുദ്രാന്തര്‍ഭാഗത്ത് ക്ഷയിച്ചുകൊണ്ടിരിക്കുന്ന സസ്യസമൂഹംമൂലമാണ്.
ഈസസ്യങ്ങള്‍ജീര്‍ണ്ണിക്കുമ്പോള്‍ അവയില്‍നിന്നും വിമോചിക്കപ്പെടുന്നമഞ്ഞവര്‍ണ്ണങ്ങള്‍
സമുദ്രജലത്തില്‍ ലയിക്കുന്നു. ഈമഞ്ഞനിറങ്ങളെ പ്രകീര്‍ണ്ണനംചെയ്യുകയും തല്‍ഫലമായിപച്ചനിറത്തില്‍ കാണപ്പെടുകയും ചെയ്യുന്നു.
ചിലന്തികള്‍ ഇരയെ പിടിക്കാന്‍ വല കെട്ടാറുണ്ട് എന്നാല്‍ ഇവ സ്വന്തം വലയില്‍ കുരുങ്ങാറില്ല. കാരണം അറിയാമോ?
ചിലന്തിയുടെ വലയില്‍ വ്യത്താക്യതിയിലും കുറുകെയും ഇഴകള്‍ പാകിയിരിക്കുന്നത് കാണാം . ഇവതമ്മില്‍ വ്യത്യാസമുണ്ട് വ്യത്താക്യതിയി ലുള്ളഇഴയില്‍ ഒട്ടിപ്പിടിക്കുന്ന പശയുണ്ട് .കുറുകെയുള്ള ഇഴകളില്‍ അതില്ല. ഈ വലയുടെ രഹസ്യം അറിയാവുന്ന ചിലന്തികള്‍ കുറുകെയുള്ള ഇഴകളില്‍ കൂടി മാ
ത്രമേ സഞ്ചരിക്കാറുള്ളു. അതു കാരണം സ്വന്തം വലയില്‍ അവ കുരുങ്ങാറില്ല.
ഈ രഹസ്യം അറിയാത്ത മറ്റു പ്രാണികള്‍ ഈ വലയില്‍ കുരുങ്ങുകയും ചിലന്തികളുടെആഹാരമായിത്തീരുകയും ചെയ്യും.
ആമ്പര്‍ സാന്‍ഡ് (&) എന്ന എന്നെ അറിയുമോ ?
ആമ്പര്‍സാന്‍ഡ് എന്ന ഇംഗ്ലീഷ് വാക്ക് ഒരു ചിഹ്നത്തെ സൂചി
പ്പിക്കുന്നതാണ്. രണ്ടുവാക്കുകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കന്ന ആന്റ്(and)
ന് പകരമായാണ് ഈ ചിഹ്നം ഉപയോഗിക്കുന്നത്.
റോമാക്കാരനായ മാരിയസ് ടൈറോയാണ് ഷോര്‍ട്ട്ഹാന്‍ഡ്
ലിപി കണ്ടുപിടിച്ചത്. അതിലെ ഒരു ചിഹ്നമായിരുന്നു (&) ഈ ഷോര്‍ട്ട്ഹാന്‍ഡ്
ലിപി ഇന്നു നിലവിലില്ല. പുതിയ ഷോര്‍ട്ട്ഹാന്‍ഡ് ലിപിയാണ് ഇന്ന് നിലവിലു
ള്ളത്. പക്ഷേ (&) മാത്രം ഇന്നു നിലനില്‍ക്കുന്നു.
പെട്ടെന്ന് ജീര്‍ണ്ണിക്കുന്ന പ്ലാസ്റ്റിക് ഉണ്ടോ?
പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ദോഷംഅത് വളരെക്കാലം നശി
ക്കാതെയിരിക്കുംഎന്നുള്ളതാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചു
വരികയാണ്. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും മറ്റംപരിസ്ഥി
തിക്ക് ഭീഷണിയായിമാറുന്നു. ഇവ കത്തിച്ചുകളയാമെന്ന് വിചാരിച്ചാല്‍ അന്തരീ
ക്ഷമലിനീകരണമുണ്ടാവുകയും ചെയ്യും. ഇതിന്പരിഹാരം കണ്ടെത്തിയിരിക്കുന്നു.
ഉപയോഗംകഴിഞ്ഞാല്‍ പെട്ടെന്ന്മണ്ണില്‍അലിഞ്ഞുചേരുന്ന ഒരിനം പ്ലാസ്റ്റിക്ക്
ഇപ്പോഴുണ്ട്. ഈ പ്ലാസ്റ്റിക്ക് സൂര്യപ്രകാശത്തില്‍ നിന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍
സ്വീകരിച്ച് പൊടിഞ്ഞുപോകുന്നു. ഭൂമിയിലെ ബാക്ടീരിയ ഈപൊടിയെവെള്ളവും
കാര്‍ബണ്‍ഡയോകസൈഡുമായി മാറ്റുന്നു. ഈ പ്രക്രിയക്ക് 60 ദിവസമാണ്എടു
ക്കുന്നത്. ഇത്തരം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതാണ് .
സെല്‍ഷ്യസും ഫാരന്‍ഹീറ്റുംതമ്മില് എന്താണ് വ്യത്യാസം ?
പ്രശസ്തനായ ഇറ്റാലിയന്‍ ജ്യോതി ശാസ്ത്രജ്ഞനായ ഗലീലിയോ
ഗലീലിയാണ് തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്. ഗലീലിയോ ഇതിന് തെര്‍മോസ്ക്കോ
പ്പ് എന്നാണ് പേര് നല്‍കിയത്. ഇതില്‍ രസത്തിന് പകരം വായു ആണ് ഉപ
യോഗിച്ചിരുന്നത്.
രസം ഉപയോഗിച്ചുള്ള തെര്‍മോമീറ്റര്‍ ആദ്യമായി സംവിധാനം
ചെയ്തത്, ജര്‍മ്മന്‍ ഊര്‍ജ്ജതന്ത്രജ്ഞനായ ഗബ്രിയല്‍ ഡാനിയല്‍ ഫാരന്‍ഹീറ്റ്
ആണ്.” 0” മുതല്‍" 212 “ വരെ ഡിഗ്രികള്‍ അങ്കനം ചെയ്തിരിക്കുന്നു
സെന്റീഗ്രേഡ് അഥവാ സെല്‍ഷ്യസ് സ്കെയിലില്‍ ജലത്തിന്റെ
ഖരാങ്കമായി പൂജ്യം ഡിഗ്രിയും ക്വഥനാങ്കമായി 100 ഡിഗ്രി യുംഅങ്കനംചെയ്തിരി
ക്കുന്നു . ഫാരന്‍ഹീറ്റ് സ്കെയിലിലാകട്ടെ ഖരാങ്കം 32 ഡിഗ്രിയും ക്വഥനാങ്കം 212
ഡിഗ്രിയും ആണ്. അതായത് 0 ഡിഗ്രിസെല്‍ഷ്യസ് = 32ഡിഗ്രിഫാരന്‍ഹീറ്റ്,
100 ഡിഗ്രിസെല്‍ഷ്യസ് = 212ഡിഗ്രിഫാരന്‍ഹീറ്റ്
എക്കിള്‍ എങ്ങനെഉണ്ടാകുന്നു?
ധ്യതിപിടിച്ച് ഭക്ഷണംകഴിക്കുക, ദഹനക്കുറവുണ്ടാകുക,ഏറെ
ഏരിവുള്ളഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക തുടങ്ങിയഅവസരങ്ങളില്‍ചിലപ്പോള്‍
നമുക്ക് ഏക്കിള്‍അനുഭവപ്പെടാറുണ്ട്. നെഞ്ചിനെയും വയറിനെയും വേര്‍തിരിക്കുന്ന
ഡയഫ്രത്തിലോഅതിലെക്കുള്ളനാഡിയിലോ എന്തെങ്കിലും അസ്വസ്ഥത അനുഭവ
പ്പെടുമ്പോള്‍ ഡയഫ്രം പെട്ടെന്ന് ചുരുങ്ങുകയും ഈ ചുരുങ്ങല്‍ തടയുന്നതിനുവേ
ണ്ടി ചെറുനാക്ക് അടയുകയും ചെയ്യുന്നു. ചെറുനാക്കിന്റെ ഈ അടയലാണ് നമുക്ക്
എക്കിളായി അനുഭവപ്പെടുന്നത് .
ന്നു. ഇതിനെ പരിക്രമണം എന്നുവിളിക്കുന്നു. ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയംകറങ്ങുന്നുമുണ്ട്.ഇതിനെ ഭ്രമണം എന്നുപറയുന്നു.
ഒട്ടോട്ടമി എന്നാല്‍ സ്വയം മുറിക്കല്‍ എന്നാണര്‍ത്ഥം.പല്ലി വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍ ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് ഈ സുത്രം പ്രയോഗിക്കുന്നത്.
ഋതുക്കള്‍
ഭൂമി സൂര്യനെ ഒരു നിശ്ചിതഭ്രമണപഥത്തിലൂടെ ചുറ്റിക്കൊണ്ടിരിക്കു
ന്നു. ഇതിനെ പരിക്രമണം എന്നുവിളിക്കുന്നു. ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയംകറങ്ങുന്നുമുണ്ട്.ഇതിനെ ഭ്രമണം എന്നുപറയുന്നു.
ഭൂമിയുടെ ഭ്രമണംമൂലം രാത്രിയും പകലുംഉണ്ടാകുന്നു.അതുപോലെ ഭൂമിയു
ടെപരിക്രമണംമൂലമാണ് ഋതുക്കളുണ്ടാകുന്നത്. ഭൂമിക്ക് സൂര്യനെ ഒരുപ്രാ
വശ്യം പ്രദക്ഷിണം വയ്ക്കുവാന്‍ ഒരുവര്‍ഷംവേണം.
സൂര്യനുചുറ്റുമുള്ള ഭൂമിയുടെ പ്രദക്ഷിണപഥം ദീര്‍ഘവ്യത്താകൃതിയില
ള്ളതാണ്.തന്‍മൂലം ഭൂമി ചിലഅവസരങ്ങളില്‍ സൂര്യനോടടുത്ത് വരുകയും
ചില അവസരങ്ങളില്‍ സൂര്യനില്‍നിന്നകന്ന് പോവുകയും ചെയ്യുന്നു. ഇത്
മൂലം സൂര്യരശ്മികള്‍ ഭൂമിയില്‍ പതിക്കുന്ന രീതികളും വ്യത്യാസപ്പെടുന്നു
ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം വീതം രാത്രിയുടേയും പകലിന്റെയും ദൈര്‍ഘ്യം
തുല്യമായിവരുന്നു. ഇതിനെ വിഷുവം എന്നുപറയുന്നു. ഒരു വര്‍ഷത്തില്‍ ആദ്യത്തെ
വിഷുവം march 21നും രണ്ടാമത്തെ വിഷുവം september 23നും ആണ് . ഒരു
വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം വീതം രാത്രിയുടെയും പകലിന്റെയും ഇടയ്ക്കുള്ളകാല
ദൈര്‍ഘ്യവും കൂടുതലായിരിക്കും. ഇതിനെ അയനാന്തം എന്നു പറയുന്നു. june 22
ഒന്നാമത്തെയും december 22 രണ്ടാമത്തെയും അയനാന്തങ്ങളാണ്. ആദ്യ വിഷുവ
മായ march 21 ന് ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോള
ത്തില്‍ ശരത്കാലവും അനുഭവപ്പെടുന്നു . march 21 മുതല്‍ june 22 വരെ പകലുക
ളുടെ ദൈര്‍ഘ്യം കൂടുന്നു. june22മുതല്‍ september 23 വരെ പകലുകളുടെ ദൈര്‍ഘ്യം കുറയുന്നു. ഈ കാലയളവില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ഗ്രീഷ്മകാ
ലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശൈത്യകാലവും അനുഭവപ്പെടുന്നു. ഇതോടുകൂടി
ഉത്തരാര്‍ദ്ധഗോളത്തില്‍ ശരത്കാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ വസന്തകാല
വും ആരംഭിക്കുന്നു. december 22 മുതല്‍ പകലുകളുടെ ദൈര്‍ഘ്യം കൂടുകയും രാത്രി
കളുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു. march 21 വരെ ഉത്തരാര്‍ദ്ധഗോളത്തില്‍
ഗ്രീഷ്മകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശൈത്യ കാലവും അനുഭവപ്പെടുന്നു.
march 21 നു ശേഷം ഇതെല്ലാം ആവര്‍ത്തിക്കുന്നു. ഇങ്ങനെ നാലുതരം ഋതുക്കള്‍
നമുക്കനുഭവപ്പെടുന്നു .
കാണുന്നതാണോ കേള്‍ക്കുന്നതാണോ കൂടുതല്‍ കാലം ഓര്‍ക്കുന്നത് ?
കേള്‍ക്കുന്ന കാര്യങ്ങളും കാണുന്നകാര്യങ്ങളും തലച്ചോറില്‍
നേരിട്ട് സ്വീകരിച്ച് സംഗ്രഹിച്ച്സൂക്ഷിക്കുകയാണ് തലച്ചോറ് ചെയ്യുന്നത്. നേരില്‍
കാണുന്ന ധാരാളം കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്നത് അതുകൊ
ണ്ടാണ്. ചെവിയിലൂടെ തലച്ചോറിലെത്തുന്ന ശബ്ദത്തെ വേര്‍തിരിച്ച് അടുക്കിപ്പെറു
ക്കിവരുമ്പോള്‍ കേട്ടതുപലതും മങ്ങിപ്പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. തല
ച്ചോറിന്റെ ഈപ്രത്യേക ക്രമീകരണംമൂലമാണ് പലരുടെയും മുഖം ഓര്‍മ്മിക്കാന്‍
കഴിയുമെങ്കിലും അവരുടെ പേര് ഓര്‍മ്മിക്കാന്‍ സാധിക്കാത്തത്.
ഒട്ടോട്ടമി
ഒട്ടോട്ടമി എന്നാല്‍ സ്വയം മുറിക്കല്‍ എന്നാണര്‍ത്ഥം.പല്ലി വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍ ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് ഈ സുത്രം പ്രയോഗിക്കുന്നത്.
മുറിഞ്ഞുവീണവാല്‍ പിടക്കുന്നത് നമ്മള്‍ നോക്കുമ്പോഴേക്കും പല്ലി ഓടി രക്ഷപ്പെട്ടിരിക്കും.ഇങ്ങനെ വാല്‍ മുറിച്ചിടുമ്പോള്‍ അല്പംപ്പോലും പല്ലിക്ക് വേദനിക്കുന്നില്ല.
വാലിലേക്ക് നീളുന്ന നട്ടെല്ലിന്റെ ഭാഗം ബലംകുറഞ്ഞതാണ്.വാല്‍ മുറിയുന്നത് ഈഭാഗത്തുവെച്ചാണ്. വാല്‍ മുറിഞ്ഞുകഴിഞ്ഞാലുടനെ സ് ഫിങ്ടര്‍ എന്ന പേശികളുടെ പ്രവര്‍ത്തനത്താല്‍ രക്തക്കുഴലുകള്‍ അടയുന്നു.
മുറിഞ്ഞുവീണ വാല്‍ക്കഷണം അല്‍പ്പനേരത്തേയ്ക്ക് പിടയുന്നത് അവയിലു
ള്ള റിസ്നേഴ്സ് എന്ന നാഡീതന്തുക്കളുടെ പ്രവര്‍ത്തനത്താലാണ്. സുഷുമ്നനാഡിയിലെ
ഈ തന്തുക്കളാണ് അംഗവിന്യാസങ്ങളുടെ സ്വയം നിയന്ത്രണം നിര്‍വഹിക്കുന്നത്
ഈ തന്തുക്കള്‍ മുറിയുമ്പോഴാണ് വാല്‍ പിടക്കുന്നത്.
കഴുത്തുമുതല്‍ വാലറ്റംവരെ പല്ലിക്ക് കശേരുക്കളാല്‍ നിര്‍മ്മിതമായ നട്ടെ
ല്ലുണ്ട്. ഒരു കശേരുവിന്റെ പകുതിയില്‍വച്ചാണ് വാല്‍ മുറിക്കുന്നത്. വാല്‍ മുറിച്ച് കളഞ്ഞ പല്ലിയുടെ ജീവിതം ബുദ്ധിമുട്ടാണ്. ഓടാനും മരത്തില്‍ കേറാനുമൊക്കെ
വാല്‍ വേണം . പഴയപ്പോലെ വലിപ്പവും ഭംഗിയും ഇല്ലെങ്കിലും ഒരു പുതിയവാല്‍
ഏതാനും ദിവസങ്ങള്‍ക്കകം മുറിഞ്ഞതിന്റെ സ്ഥാനത്ത് മുളച്ച് വരും. ഒരു തവണ
മാത്രമെ മുറിഞ്ഞവാല്‍ വീണ്ടും മുളച്ചുവരുകയുള്ള. പിന്നീട് മുറിഞ്ഞാല്‍ മുളച്ചാല്‍
വരികില്ല.
സോപ്പ് വസ്ത്രങ്ങള്‍വ്യത്തിയാക്കുന്നത് എങ്ങനെ?
ഴുപ്പുംചേര്‍ത്ത് ആദ്യമായി പരുക്കന്‍സോപ്പ്ഉണ്ടാക്കിയത് റോമാക്കാരാണ്.
സോപ്പ്നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കള്‍ ജലം,
ക്ഷാരങ്ങള്‍, കാസ്റ്റിക് സോഡ,ക്കൊഴുപ്പുകള്‍,റോസീന്‍,സുഗന്ധവസ്തുക്കള്‍ഇവയാ
ണ്. വസ്ത്രം ധരിക്കുമ്പോള്‍ പൊടി,ഈര്‍പ്പം,കരി തുടങ്ങിയഅന്തരീക്ഷമാലിന്യങ്ങ
ളോടൊപ്പം വിയര്‍പ്പില്‍അടങ്ങിയിട്ടുള്ള കൊഴുപ്പ് ,രാസപദാര്‍ത്ഥങ്ങള്‍ഇവയെല്ലാം
നൂലിഴകളുടെയിടയിലും നൂലില്‍അടങ്ങിയിട്ടുള്ള നാരുകളിലും പറ്റിപ്പിടിച്ചിരിക്കും.
അഴുക്ക്പുരണ്ടവസ്ത്രങ്ങള്‍ വെറുതെജലത്തില്‍ കഴുകുമ്പോള്‍ ഈ അഴുക്കുകള്‍ജലവു
മായിസമ്പര്‍ക്കത്തില്‍ വരുന്നില്ല. അവ തമ്മിലുള്ള പ്രതലബല(surface tension)
വ്യത്യാസംകൊണ്ടാണ്ഇത് സംഭവിക്കുന്നത്. എന്നാല്‍ സോപ്പ്പോലുള്ളവസ്തുക്ക
ള്‍ ഈ പ്രതലബലവ്യത്യാസത്തെ കുറക്കും സോപ്പിന്റെ ഘടനയിലെ നീളംകൂടിയ
ഓര്‍ഗാനിക് ഭാഗം സമാനസ്വഭാവമുള്ള അഴുക്കിലേക്കും ജലത്തില്‍ അയോണിക
രിക്കപ്പെടുമ്പോഴുണ്ടാകുന്ന കാര്‍ബോക്സിലിക് അംശം ജലത്തിലേക്കും ഇഴുകിചേരു
കയും അഴുക്കും ജലവുമായിയുള്ള പ്രതലബല വ്യത്യാസംകുറയുകയും ചെയ്യും.
എന്നാല്‍ അഴുക്കിന്റെ പ്രതലം നെഗറ്റീവ് ചാര്‍ജ്ജ്കൊണ്ട്നിറയു
ന്നത് മുലം വികര്‍ഷണത്തിന് വിധേയമായിതീരുന്നു. സോപ്പിട്ട് വസ്ത്രങ്ങള്‍ കുതിര്‍
ത്തുവെയ്ക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. യാന്ത്രികമായചലനം മൂലം(കൈകൊ
ണ്ട്അലക്കുമ്പോഴും യന്ത്രത്തില്‍ അലക്കുമ്പോഴും) അഴുക്ക് പദാര്‍ത്ഥങ്ങള്‍ ഇളകി
തെറിച്ച്പോവുകയും ചെയ്യുന്നു.
ഇടം കയ്യന്മാര്‍ ഉണ്ടാകുന്നത് എങ്ങനെ ?
മനുഷ്യന്റെ രണ്ടു കരങ്ങളില്‍ വലതുകരത്തിനാണ് സ്വാധീനം
കുടുതല്‍. എന്നാല്‍ ചില മനുഷ്യരില്‍ ഇടതുകരത്തിനായിരിക്കും സ്വാധീ
നം കൂടുതല്‍. അപൂര്‍വ്വം ചിലരില്‍ രണ്ടുകൈകളുടെയും സ്വാധീനവും ഒരുപോലെ കണ്ടുവരുന്നുണ്ട്.
തലച്ചോറിന്റെ ഘടനയിലെ ചില വ്യത്യാസങ്ങളാണ് ഇതിന്കാരണം. തലച്ചോറില്‍ സെറിബ്രം,സെറിബെല്ലം, മെഡുല്ല ഒബ്
ളാങ്കെറ്റ എന്നീ ഭാഗങ്ങളാണുള്ളത്. ഇതില്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്ന
സെറിബ്രത്തെ രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ അര്‍ദ്ധഗോളങ്ങ
ളെ തമ്മില്‍ corpus callosum എന്ന കലകളാല്‍ ബന്ധിച്ചിരിക്കുന്നു. യുക്തി ചിന്തയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഇടത്തെ അര്‍ദ്ധഗോളത്തി
ലും സ്ഥലസംബന്ധിയും അമൂര്‍ത്തവുമായ സങ്കപ്പങ്ങള്‍ വലത്തെ അര്‍ദ്ധ
ഗോളത്തിലുമാണ് സ്വീകരിക്കപ്പെടുന്നത്. ഈ സംവിധാനത്തിലുണ്ടാകു
ന്ന ചില വ്യതിയാനങ്ങളാണ് ഇടംകയ്യന്‍മാരെയും ഇരുകയ്യന്‍മാരെയും
സ്യഷ്ടിക്കുന്നത് എന്നുകരുതപ്പെടുന്നു.
ചില പരീക്ഷണങ്ങളില്‍ വലംകയ്യന്‍മാരെ അപേക്ഷിച്ച് ഇടം
കയ്യന്‍മാര്‍ക്കും ഇരുകയ്യന്‍മാര്‍ക്കും corpus callosum വലുതായിരിക്കും
എന്നു കണ്ടെത്തിയിട്ടുണ്ട്. സെറിബ്രത്തിന്റെ രണ്ടു അര്‍ദ്ധഗോളഭാഗങ്ങ
ളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഭാഗത്തിന്റെ വലിപ്പവ്യത്യാസം
സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിലുള്ള രണ്ടുഭാഗങ്ങളുടേയും ശൈലിക്ക് മാറ്റമുണ്ടാക്കിയേക്കാം എന്നുകരുതപ്പെടുന്നു .
മൂത്തവര്‍ ചൊല്ലും വാക്കും മുതു നെല്ലിക്കയും ആദ്യം
കയ്ക്കും പിന്നെ മധുരിക്കും എന്തുകൊണ്ട് ?
നെ ല്ലിക്ക ചവച്ചാല്‍ ആദ്യം ചവര്‍ പ്പാണ് അനുഭവപ്പെടുന്നത് . അല്പ്പം
വെള്ളം കുടിക്കുകയോ ഉമിനീരിറിക്കുകയോ ചെയ്താല്‍ വായ് ന ന്നായി മധുരിക്കും. നെല്ലിക്കയില്‍ polyphenolic compounds എന്നറിയറിയപ്പെടുന്ന
ഗാലേറ്റുകള്‍, ടാനേറ്റുകള്‍ എന്നീ ലവണങ്ങളുണ്ട്. ഈ ലവണങ്ങളുടെ സാന്നിദ്ധ്യമാണ് ഇതി
ന് കാരണം. നെല്ലിക്ക ചവയ്ക്കുമ്പോള്‍ ഈ ലവണങ്ങള്‍ വായിലെ രുചിമുകളങ്ങളില്‍ നിറഞ്ഞ്
അവയുടെ സംവേദക്ഷമതയെ മരവിപ്പിക്കുന്നു. ആ സമയത്ത് ഒരു ചവര്‍പ്പ് അനുഭവപ്പെടുന്നു.
വെള്ളം കുടിക്കുകയോ ഉമിനീരിറക്കുകയോ ചെയ്യുമ്പോള്‍ ഈ ലവണങ്ങള്‍ ഒലിച്ച് പോവുകയും രുചിമുകുളങ്ങള്‍ക്ക് സ്വാദ് അറിയുവാനുള്ള കഴിവ് തിരിച്ച് കിട്ടുകയും ചെയ്യുന്നു.
അപ്പോള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ മധുരം അനുഭവിക്കാനാവുകയും
ചെയ്യുന്നു.
നമ്മള്‍ ടോര്‍ച്ച് മിന്നിച്ച് വഴിനടക്കുന്നത് പോലെ വഴികാണാനാണ് മിന്നാമിനുങ്ങുകള്‍ പ്രകാശം പുറപ്പെടുവിക്കുന്നത് എന്ന് കരുതി
യെങ്കില്‍ തെറ്റി. ഇണയെ ആകര്‍ഷിക്കാനാണ് ഇവ ഈപ്രകാശം പുറപ്പടുവിക്കു
ന്നത്. “ലാമ്പിറാഡെ" വര്‍ഗ്ഗത്തില്‍പ്പെട്ട ഒരിനം വണ്ടുകളാണ് മിന്നാമിനുങ്ങുകള്‍ .
വയറിന്റെ പുറകുവശത്തായി വെളുപ്പോ മഞ്ഞയോ നിറത്തില്‍ കാണുന്ന ഭാഗത്ത്
നിന്നാണ് പ്രകാശം പുറപ്പെടുന്നത്. ലൂസിഫെറേസ്, ലൂസിഫെറിന്‍ എന്നീ എന്‍
സൈമുകള്‍ പ്രവര്‍ത്തിച്ചാണ് പ്രകാശം ഉണ്ടാകുന്നത്. നാഡിവ്യൂഹത്തിന്റെ നേരി
ട്ടുള്ള നിയന്ത്രണത്തിലാണ് ഈ ഭാഗം. ഈ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നത് അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ് തന്‍മാത്രകളാണ്. ഇവ
തണുത്ത പ്രകാശം പുറപ്പെടുവിക്കുന്നതിനാല്‍ ചൂടിന്റെ രൂപത്തിലുള്ള ഊര്‍ജ്ജന
ഷ്ടവും സംഭവിക്കുന്നില്ല. ഓരോ വര്‍ഗ്ഗത്തില്‍പ്പെട്ട മിന്നാമിനുങ്ങുംഓരോ നിശ്ചിത
ഇടവേളയ്ക്ക്ശേഷമാണ് മിന്നുന്നത്. ആണ്‍ മിന്നാമിനുങ്ങുകള്‍ ഈഇടവേളകളില്‍
ഇണയുടെ സന്ദേശത്തിനായി കാക്കുന്ന. പെണ്‍ മിന്നാമിനുങ്ങിന്റെ മിന്നല്‍ താര
തമ്യേന ചെറുതായിരിക്കും. പെണ്‍ മിന്നാമിനുങ്ങിന്റെ മിന്നലിന്റെ ഇടവേളകളുടെ
ക്രമംനോക്കിയാണ് തന്റെ വര്‍ഗ്ഗക്കാരിയാണോ എന്ന് ആണ്‍ മിന്നാമിനുങ്ങുകള്‍
കണ്ടുപിടിക്കുന്നത് .










12 അഭിപ്രായങ്ങൾ:
ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി ..താങ്ക്സ്
അഭിപ്രായത്തിന് നന്ദി
എങ്ങിനെ ആയിരിക്കും തൊടുമ്പോൾ വെള്ളം പിൻവാങ്ങുന്നത്?
സ്പര്‍ശനം മൂലമുണ്ടാകു ന്നപ്റതികരണത്തിനാല്‍ ഇലകളു ടെഅടിയില്‍ സംഭരിച്ചിരിക്കുന്നജലം കാണ്ഡത്തി ലെമുഴകളിലേക്ക്പിന് വാങ്ങുന്നു.
:) ഒരു കോശത്തില്‍ നിന്ന് ജലം പെട്ടെന്ന് പുറത്തേയ്ക്ക് പോകുന്നത് എങ്ങിനെ എന്നായിരുന്നു ചോദ്യം. അത് കൂടി എഴുതാമായിരുന്നു.
മിനി നര്‍മ്മം എഴുതുന്ന മിനി ടീച്ചറുടെ
ബ്ലോഗില്‍ നിന്നും ഇവിടെയെത്തി
അറിവ് പകരുന്ന ഈ ബ്ലോഗിന്
അഭിനന്ദനങ്ങള്‍
ബ്ലോഗില്‍ ചേര്‍ന്ന്
എഴുതുക അറിയിക്കുക
ആശംസകള്‍
ഫിലിപ്പ് ഏരിയല്‍
താങ്കളുടെ വിലയേറിയ അഭിപ്റായത്തിന്‍ നന്ദി
good effort..thank u
ഒരുപാട് അറിവുകള്‍ പകര്‍ന്ന രചന
ഇഷ്ടം
ഭാവുകങ്ങള്‍
അഭിപ്രായത്തിന് നന്ദി
പാൽ തിളക്കുമ്പോൾ പതഞ്ഞുപൊങ്ങുന്ന എന്തുകൊണ്ട്
എവിടെ തിരിഞ്ഞാലും അമ്പിളി പിന്നാലെ എന്തുകൊണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ