THURSDAY, NOVEMBER 25, 2010
യാത്രാവിവരണം - കന്യാകുമാരി
സൂര്യന്റെ സ്വന്തം കന്യാകുമാരി
മൂന്നു കടലുകള്‍ മുത്തമിടുന്ന അപൂര്‍വ്വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം,അറബി
ക്കടല്‍. ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന മുന
മ്പില്‍ മണല്‍ത്തരികള്‍ക്കുപോലും നിറഭേദം. സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തുകാണാവുന്ന ലോകത്തെ
ചുരുക്കം സ്ഥലങ്ങളിലൊന്നാണ്. നിറപൗര്‍ണ്ണമി നാളില്‍
സൂര്യാസ്തമയവും ചന്ദ്രോദയവും കന്യാകുമാരിയുടെ തീരത്ത്
ഒരേസമയം ദൃശ്യമാകും. നീലകടലിന്റെ ഓരത്ത് നിത്യ
തപസനുഷ്ഠിക്കുന്ന ദേവി കന്യാകുമാരിയാണ് മറ്റൊരു
വിസ്മയം.
കന്യാകുമാരി മുനമ്പില്‍ വടക്ക്നോക്കി നില്‍ക്കുമ്പോള്‍
നാം ഇന്ത്യയുടെ തുടക്കത്തില്‍ നില്‍ക്കുന്നതുപോലെ തോന്നും. തെക്കോട്ട് നോക്കി നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ
അവസാനഭാഗത്ത് നില്‍ക്കുന്ന പ്രതീതി.
ഗാന്ധിമണ്ഡപം
1948 ല്‍ മഹാത്മഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചസ്ഥല
ത്ത് നിര്‍മ്മിച്ച പീഠത്തില്‍ ഗാന്ധിജയന്തി ദിനമായ
ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് മേല്‍ക്കൂരയിലെ സുഷിരത്തിലൂടെ
സൂര്യരശ്മികള്‍ തഴുകിമാറുന്ന കാഴ്ച നിര്‍മ്മാണത്തിന്റെ
പ്രത്യേകതയാണ്.
തിരുവള്ളുവര്‍
വിവേകാനന്ദപ്പാറയ്ക് സമീപമുള്ള മറ്റൊരു പാറയില്‍ തമിഴ്
കവി തിരുവള്ളുവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ പ്രതിമ നിര്‍
മ്മിച്ചു. തിരുക്കുറളിലെ 133 അധ്യായത്തെ അനുസ്മരിപ്പിക്കും
വിധം 133അടി ഉയരമുള്ള ശിലാപ്രതിമ 2000ജനുവരി
ഒന്നിനാണ് അനാച്ഛാദനം ചെയ്തത്.
വിവേകാനന്ദപ്പാറ
വിവേകാനന്ദ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്.
തൃപ്പരപ്പ് വെള്ളച്ചാട്ടം
കുറ്റാലത്തിന് സമാനമായ കുളി സമ്മാനിക്കുന്ന തൃപ്പരപ്പിന്
“കുമാരികുറ്റാലം" എന്നാണ് വിളിപ്പേര്. വര്‍ഷത്തില്‍ ഏതാ
ണ്ട് എല്ലാസമയത്തും വെള്ളം ഉണ്ടാവും.താഴെ ഭദ്രകാളി
ക്കുഴി യെന്ന ആഴമേറിയ ചുഴിയുണ്ട് ഇവിടേക്ക് ഇറങ്ങുന്നത് ആപത്താണ്.
പത്മനാഭപുരം പാലസ്
തിരുവിതാകൂറിന്റെ ആദ്യ തലസ്ഥാനമായ പത്മനാഭപുരം പാലസ് ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് കൊട്ടാരം നിര്‍മ്മിച്ചതെന്ന് കരുതുന്നു.
കൊട്ടാരം നില്‍ക്കുന്നത് തമിഴ് നാട്ടിലാണെങ്കിലും കൊട്ടാ
രവും പരിസരവും കേരളത്തിന്റെ സ്വന്തമാണ്. പൂമുഖത്തെ
മച്ചില്‍ ശില്പാലംകൃതമായ കൊത്തുപണികള്‍ കാണാം.
മുകളില്‍ രാജസഭകൂടിയിരുന്ന ദര്‍ബാര്‍ഹാള്‍,ആയിരംപേര്‍
ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഊട്ട്പുര,വരിക്ക
പ്ലാവിന്റെ തടിയില്‍ നിര്‍മ്മിച്ച തൂണിലും മച്ചിലും കൊത്തു
പണികള്‍, മൂന്നുനിലകളുള്ള ഉപ്പിരിക്കമാളിക,താഴെ
ഖജനാവ്, മുകളില്‍ രാജാവിന്റെ ശയനഗൃഹം, പുരാതന
ചുമര്‍ചിത്രങ്ങള്‍ നവരാത്രി പൂജയും നൃത്തസംഗീതസദസും നടത്തിയിരുന്ന നവരാത്രിമണ്ഡപം പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചതാണ്. .......അങ്ങനെ അങ്ങനെ കണ്ടാലും
കണ്ടാലും തീരാത്തത്ര കാഴ്ചകള്‍........
Subscribe to: Posts (Atom)
യാത്രാവിവരണം -വയനാട്
കുടുംബവുമൊത്ത് മൂന്ന് ദിവസത്തെവയനാടന്‍ യാത്ര..........
കോഴിക്കോട്ട് നിന്നു ചുരം കയറി വയനാടിന്റെ സൗന്ദര്യ രഹസ്യ ങ്ങളിലേക്ക് യാത്ര പുറപ്പെട്ടപ്പോള്‍ഭയവും ആനന്ദവും ഒപ്പമുണ്ടായി.
ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ ചേര്‍ന്നതാണ് താമരശ്ശേരിചുരം.എത്ര
ആയിരങ്ങളുടെ വിയര്‍പ്പും എത്ര ജീവനും പൊലിഞ്ഞുണ്ടാവും ഈമലനിരകളില്‍ ഇതുപോലെ ഒരു പാതയൊരുക്കാനെന്ന് ഞാന്‍
ആലോചിച്ചുപോയി.
എടക്കല്‍ ഗുഹ - ആദിമനുഷ്യന്റെകൈവിരല്‍പ്പാടുകള്‍ പതിഞ്ഞ
എടക്കല്‍ഗുഹ.സമുദ്രനിരപ്പില്‍നിന്ന് നാലായിരംഅടിഉയരത്തിലാണ്
മല. ഒരു കല്‍വിടവില്‍ ഭീമകാരമായ ഒരു പാറവീണ് രൂപപ്പെട്ട രീതിയിലാണ് ഗുഹ. ഇടയ്ക്ക് കല്ല് വീണുണ്ടായത് എന്ന അര്‍ഥത്തിലാണ് എടയ്ക്കല്‍ എന്നപേര് ഉണ്ടായത്..........
തിരുനെല്ലിയില്‍ - പിതൃബലിക്കു ധാരാളം തീര്‍ഥാടകര്‍ എത്തു
ന്ന സ്ഥലമാണ് തിരുനെല്ലി ക്ഷേത്രം . ഇവിടുത്തെ പാപനാശിനിയില്‍ മുങ്ങിനിവരുമ്പോള്‍ പാപങ്ങളെല്ലാം ഒഴിയുമെന്നാണ് വിശ്വാസം.വഴിയി
ല്‍ ഇരുവശവും മുളങ്കാടുകള്‍ അതിനുപ്പുറമുള്ളകാട് വന്യമൃഗങ്ങളുടെ
വീടാണ്.തിരുനെല്ലിക്ഷേത്ര വളപ്പില്‍ നില്‍ക്കുമ്പോള്‍ ചിന്തകള്‍ അകന്ന
മനസ്സ് തൂവല്‍പോലെ ലോലമായി. മഹാവിഷ്ണുവാണ് പ്രതിഷ്ഠ. ബ്രഹ്മാവാ
ണ് പ്രതിഷ്ഠ നടത്തിയത്. ഇതിനടുത്ത് ശിവന്റെ ഗുഹാക്ഷേത്രവുമുണ്ട്.
അതുകൊണ്ട് ഈ ദര്‍ശനം കൊണ്ട് ത്രിമൂര്‍ത്തിദര്‍ശന പുണ്യംമുണ്ടെ
ന്നാണ് വിശ്വാസം...........
തെറ്റ് റോഡ് ജംക് ഷനില്‍എത്തി .രുചിക്കുപേരുകേട്ട കുട്ടേട്ടന്റെ കട
യില്‍ കയറി നിറയെഉണ്ണിയപ്പം കഴിച്ചാണ്കുറുവാ ദ്വീപിലേക്ക്
പോയത്..............
പഴശ്ശികുടീരം
വയനാടിന്റെ മകനുറങ്ങുന്ന മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍
വള്ളത്തോള്‍ കവിതമൂളി......... "കേരളമെന്നു കേട്ടാലോതിളയ്കണം
ചോര നമുക്ക് ഞരമ്പുകളില്‍" ...........
അടിവാരമിറങ്ങുമ്പോള്‍ മനസ്സ്പറഞ്ഞു കണ്ടത് മധുരം
കാണാത്തത് അതിമധുരം.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ